Sunday, August 06, 2006

ആഗസ്ത്- എന്റെ ജനനം, ചെ ഗുവെരയുടെ വിവാഹം, ഐന്‍സ്റ്റീന്റെ റൂസ്‌വെല്‍‍ടിനുള്ള കത്ത്, അതിന്റെ ഫലമായുള്ള ഹിരോഷിമ-നാഗസാക്കി, പിന്നെ ഐന്‍സ്റ്റീന്റെ പശ്ച്ചാത്താപം, കുറൊസോവയുടെ ‘ആഗസ്തിലെ ഗാഥ’.....ഇങ്ങനെ ഇങ്ങനെ സംഭവ ബഹുലമായ ഒരു മാസത്തില്‍ തന്നെ കല്ലെറിഞ്ഞ് തുടങ്ങട്ടെ....
തിരിച്ചെറിയുന്നവരുമുണ്ടാകും എന്നൊരു ശുഭാപ്തി വിശ്വാസം.

14 comments:

ലാപുട said...

അനോമണീ,

ചരിത്രത്തിലേക്കു സ്വയം ഇടപ്പെട്ട ആ നിഷ്കളങ്കത പെരുത്തിഷ്ടായീ.....

ലാപുട said...

അനോമണീ,

ചരിത്രത്തിലേക്കു സ്വയം ഇടപെട്ട ആ നിഷ്കളങ്കത പെരുത്തിഷ്ടായീ.....

7:28 AM

വക്കാരിമഷ്‌ടാ said...

അനോമണീ, പൊന്നുമണീ, സ്വാഗതം, സ്വാഗതം..

എന്റെ കുരങ്ങന്‍ പടത്തില്‍ കമന്റിട്ടതെന്തിനാണെന്ന് പുടികിട്ടി. കല്ലെറിഞ്ഞാല്‍ തിരിച്ചെറിയുന്നത് കുരങ്ങന്മാരല്ലിയോ... (കണ്ടോ എന്റെ പുത്തി) :)

എന്തായാലും മണിമണി പോലെ പോരട്ട്, പോസ്റ്റുകള്‍.. ആള് ദ ബെസ്റ്റ്..

കമന്റുകള്‍ക്ക് വേഡ് വെരിഫിക്കേഷന്‍ ഇടുന്നതിനെപ്പറ്റി ആലോചിക്കുന്നോ? ആദിത്യന്റെ ഈ പോസ്റ്റ് വായിച്ചിരുന്നോ? ഇതില്‍ ഇങ്ങിനത്തെ കാര്യങ്ങളെല്ലാം വിവരിച്ചിട്ടുണ്ട്.

അനോമണി said...

വക്കാരി..

സ്നേഹം നിറഞ്ഞ കല്ലെരുകല്‍ക്ക് മുന്നില്‍ അടിയന്‍ നമ്രശിരസ്കന്‍. നിര്‍ദ്ദേശങള്‍ക്ക് വളരെ വളരെ നന്നി. ഉടനടി നടപ്പില്‍ വരുത്താം.

അനോമണി said...

ലാപുടേ..

എത്തിനേട്ടത്തിന് നന്ദി. പിന്നെ..ആ കവിത കലക്കി !!! 100ല്‍ 100 തന്നെ..

ശ്രീജിത്ത്‌ കെ said...

സ്വാഗതം അനോമണീ. നല്ല പേരു തന്നെ.

Anonymous said...
This comment has been removed by a blog administrator.
അനോമണി said...

ശ്രീജിത്ത്‌..
ഒരു ബീഡി സമയം എനിക്കായി നീക്കിവെച്ചതിനു് നന്ദി !!

ഗോപന്‍ said...

അനോമണി, താങ്കള്‍ക്കു വിരോധമില്ലാച്ചാ ഒരു കാര്യം ചോദിക്കട്ടെ... എന്നെ അറിയാവുന്ന തങ്കളെ ഞാനും അറിയും... പക്ഷേ എനിക്കു പിടി കിട്ടുന്നില്ല. നയം വ്യക്തമാക്കുന്നതില്‍ വിരോധമില്ലാച്ചാ മതിട്ടോ, നിര്‍ബന്ധിക്കുന്നില്ല. :)

ഗോപന്‍ said...

അങ്ങിനെ ഈ പേരിന്റെ പിന്നിലെ വ്യക്തിയെ ഞാന്‍ കണ്ടുപിടിച്ചു. ഞാന്‍ ആരാ‍ മോന്‍, അല്ലേ അനോമനി ... ഹി..ഹിഹിഹിഹിഹി :)

ബാബുരാജ് ഭഗവതി said...

സുഹൃത്തേ
താ‍ങ്കളുടെ പോസ്റ്റ്.ഡാനി സിനിമയെ ഓര്‍‌മിപ്പിച്ചു.
നന്ദി

Rajeeve Chelanat said...

തിബത്തിനെക്കുറിച്ചുള്ള എന്റെ പോസ്റ്റില്‍ താങ്കളുടെ കമന്റു കണ്ട് ഇവിടെയെത്തി. ആ കമന്റുകളും, ഇവിടെയുള്ള ഈ ചെറിയ കുറിപ്പും കൂട്ടിവായിച്ചപ്പോള്‍ ഒരു ഓഫ് ബീറ്റ് അനോമണിയെ കാണാന്‍ സാധിച്ചതില്‍ അനല്പമായ സന്തോഷവും, മറ്റു കുറിപ്പുകളൊന്നും കാണാത്തതില്‍ നിരാശയും തോന്നി.

ദയവായി തുടര്‍ന്നും എഴുതണം, എന്തെങ്കിലും, എപ്പോഴെങ്കിലുമൊക്കെ.

അനോമണി said...

പ്രിയ ബാബുരാജ്,

ആളനക്കമില്ലാത്ത ഇവിടെ എങ്ങനെ എത്തിപ്പെട്ടു? സന്ദര്‍ശനത്തിനു നന്ദി!


രാജീവ്ജി,

എന്തൊക്കെയോ എഴുതണമെന്നുകരുതിയൊക്കെയാണ് തുടങ്ങിയത്. എന്തുകൊണ്ടോ ഒന്നും എഴുതിയില്ല. ഇനി ശ്രമിക്കാം.

akberbooks said...

അക്ബര്‍ ബുക്സിലേക്ക്‌ നിങ്ങളുടെ രചനകളും അയക്കുക
akberbooks@gmail.com
mob:09846067301